Bringing Hope and Help

Team Care
Foundation

Team Care Foundation is a non-profit group based in Valanchery, Kerala.
We provide food, medical aid, and care for families in need — driven by compassion and community support.

Mission

To transform the lives of the most disadvantaged by delivering exceptional, dignified residential care and comprehensive support. We actively guide individuals through a journey of recovery, helping them reclaim their hope, discover their innate potential, and secure meaningful, thriving roles as valued members of the community.

Vision

A world where every individual—regardless of background or disadvantage—is equipped with inherent dignity, boundless opportunity, and a powerful sense of belonging. We envision a society defined by collective progress, fueled by a compassionate, united network of people committed to empowering one another.

Meet The Team

Our Story

“രണ്ട് പതിറ്റാണ്ട് മുൻപ് പരസ്യപ്പെടുത്തലുകളില്ലാതെ നന്മയിലൂടെ തുടങ്ങിയ ഒരു കൂട്ടായ്മയാണ് ഇന്ന് ടീം വളാഞ്ചേരി. മനസ്സിൻ്റെ താളം തെറ്റി, റോഡിൽ ലക്ഷ്യമില്ലാതെ അലയുന്നവരെ വൃത്തിയാക്കി അനുയോജ്യമായ സ്ഥലങ്ങളിൽ എത്തിച്ചിരുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ സുമനസ്സുകൾ പങ്കാളിയായതോടെയാണ് ടീം വളാഞ്ചേരി എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്…..സംഘടനകൾ നടത്തുന്ന സൽകർമ്മങ്ങളിൽ സഹകരിച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ പരിപാടികളുമായി രണ്ടര വർഷം മാത്രം പ്രായമുള്ള ടീം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു . റോഡിൽ കാണപ്പെട്ട 200 ലധികം ആളുകൾക്ക് ചികിത്സ നൽകാനും പലരെയും ബന്ധുക്കളെ കണ്ടെത്തി നാട്ടിലെത്തിക്കാനും ടീമിന് കഴിഞ്ഞിട്ടുണ്ട് . പലർക്കും പലയിടത്തും ജോലി നൽകാനും കഴിഞ്ഞിട്ടുണ്ട് .
മാസം തോറും സംസ്ഥാനത്തിൻ്റെ വ്യത്യസ്ഥ ഭാഗങ്ങളിലുള്ള അഗതി മന്ദിരങ്ങളിലേക്ക് വ്യാപാരികളിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിക്കുന്ന നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യസാധനങ്ങളും എത്തിച്ച് വരുന്നു .”

Igniting Hope Transforming Lives

Driven by dignity and compassion, our volunteers reach those who need us most the elderly, the sick, and the vulnerable ensuring no one is left behind. We deliver vital care, medical and emotional support, and pathways to recovery, while inspiring community progress through outreach and collective action.

Nutritious meals and respectful daily care
Medical treatment and emotional support
Rehabilitation and hygiene resources
Community awareness and inclusion

What They Say

“പ്രിയപ്പെട്ട ടീം വളാഞ്ചേരി കുടുംബാംഗങ്ങളെ, എല്ലാ നല്ലവരായ സുഹൃത്തുക്കളോടും ഈ സമയം എൻ്റെ നന്ദി അറിയിക്കുകയാണ്.
100% മനുഷ്യനന്മ ഉദ്ദേശിച്ചുള്ള ടീം വളാഞ്ചേരിയുടെ സ്വപ്നമായ ഒന്നര ഏക്കർ ഭൂമിയും അതിമനോഹരമായ ചുറ്റുപ്പാടും വളാഞ്ചേരിയിലെ ജോലിക്കിടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് ചെയ്യുന്ന ഈ സൽക്കർമ്മത്തിൽ വളാഞ്ചേരിയിലെ എല്ലാവരും പങ്കാളികളായി സമൂഹത്തിന് മാതൃകയാകട്ടെ. അത് വഴി ലോകശ്രദ്ധ വളാഞ്ചേരിയിലേക്ക് വരാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ജോലിത്തിരക്കിനിടയിലും, സമയം കിട്ടുമ്പോഴെല്ലാം ടീം വളാഞ്ചേരിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ഉണ്ടാകും. എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു. നന്ദി, നമസ്കാരം.”

ഗിരിഷ് വി. എസ്,
പോലീസ് ഓഫീസർ,
CPO,പെരുമ്പടപ്പ് സ്റ്റേഷൻ.

“അശരണർക്ക് ആശ്വാസവും അഗതികൾക്ക് സാന്ത്വനവുമാണ് ‘ടീം വളാഞ്ചേരി’ എന്ന ജീവകാരുണ്യ കൂട്ടായ്മ.
തെരുവിൽ അലയുന്നവരെയും രോഗികളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ കൂട്ടായ്മ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ മഹത്തരമാണ്. നിലവിലെ അസൗകര്യങ്ങൾ മറികടക്കാൻ, സ്വന്തമായി ‘ടീം കെയർ ഹോം’ എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഇവർക്ക്, ഇതിനുള്ള അംഗീകാരമായി 50 സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചു. ഉദാരമതികളുടെ സഹായത്താൽ ഒരു ഏക്കർ വാങ്ങുകയും ചെയ്തിട്ടുണ്ട്.
ഈ വലിയ ഉദ്യമത്തിന് എല്ലാ നല്ല മനസ്സുകളുടെയും പിന്തുണ വേണം. നിങ്ങളുടെ ചെറിയ സഹായങ്ങൾപോലും അനേകം ജീവിതങ്ങൾക്ക് വെളിച്ചമേകും. ടീം വളാഞ്ചേരിക്ക് എല്ലാ ആശംസകളും!”
സുരേഷ് പൂവാട്ടു മീത്തൽ ,
മാധ്യമ പ്രവർത്തകൻ,
ഹെഡ്മാസ്റ്റർ
V G H S S വളാഞ്ചേരി.

“ജീവകാരുണ്യപ്രവർത്തനങ്ങളിൽ തന്നെ ഏറ്റവും ശ്രമകരവും …പല ആളുകൾക്കും ആഗ്രഹമുണ്ടെങ്കിലും പലകാരണങ്ങൾ കൊണ്ടും ചെയ്യാൻ സാധിക്കാത്തതുമായ ഒരു പ്രവർത്തനമേഖലയിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടായ്മ എന്നനിലയിൽ ടീം വളാഞ്ചേരി എന്ന ഈ പ്രസ്ഥാനത്തെ ഇവിടെ നിലനിർത്തുക കൂടുതൽ പ്രവർത്തസജ്ജമാകുക എന്നുള്ളത് നമ്മളുടെ ഓരോരുത്തരുടെയും കടമയും ആവശ്യമായിത്തന്നെ തന്നെ കാണേണ്ടതുണ്ട് ..
ഈ ബോധവും ബോധ്യം ഉള്ളത് കൊണ്ടായിരിക്കണംസുമനസ്സുകൾ സ്ഥലം സൗജന്യമായും പണമായും ഒക്കെ തന്ന് ചാലകശക്തികളായി കൂടേ നിന്ന് ഇതിനെ പ്രചരിപ്പിക്കുന്നതും പ്രസരിപ്പിക്കുന്നതും ..
ഇനിയും ഭാരിച്ചഉത്തരവിധതങ്ങൾ മുന്നിലുണ്ട് എന്നുള്ളത് കൊണ്ടും .. തെരുവിൽ അലയുന്നവരെയും രോഗികളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ കൂട്ടായ്‌മ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾ തുടക്കം മുതലേ നേരിൽ കാണുത് കൊണ്ടും നിങ്ങൾ ഓരോരുത്തരും സാമ്പത്തികമായോ ശാരീരികമായോ മാനസികമായോ ഇതിന്റെ ഭാഗമാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു…”

ഡോ മുഹമ്മദ്‌ റിയാസ് കെ ടി
IMA സെക്രെട്ടറി വളാഞ്ചരി
“സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ടീം വളാഞ്ചേരിയുടെ പങ്ക് മാതൃകാപരമാണ്.”
​വളാഞ്ചേരി യിൽ സർക്കിൾ ഇൻസ്പെട്കടറായിരുന്ന സമയത്ത്, ടീം വളാഞ്ചേരിയുടെ നിസ്വാർത്ഥ സേവനങ്ങൾ ഞാൻ നേരിൽ കണ്ടറിഞ്ഞതാണ്. നിയമപാലകർക്ക് പോലും എത്തിപ്പെടാൻ പ്രയാസമുള്ള നിരവധി സന്ദർഭങ്ങളിൽ, ഈ കൂട്ടായ്മയുടെ ഇടപെടലുകൾ സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകിയത്.
​റോഡുകളിൽ അലയുന്നവരെ കണ്ടെത്തി സംരക്ഷണം നൽകുക, ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുക, ലഹരി മാഫിയക്കെതിരായ പോരാട്ടങ്ങളിൽ വിവരങ്ങൾ നൽകി സഹകരിക്കുക തുടങ്ങിയ ടീമിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു.
​100% മനുഷ്യനന്മ ലക്ഷ്യമാക്കിയുള്ള ഈ കൂട്ടായ്മയുടെ ‘ടീം കെയർ ഹോം’ എന്ന സ്വപ്ന പദ്ധതിക്ക് എൻ്റെ എല്ലാ പിന്തുണയും ആശംസകളും അറിയിക്കുന്നു. ടീം വളാഞ്ചേരിയുടെ പ്രവർത്തനം വളാഞ്ചേരിയുടെ സാമൂഹിക സുരക്ഷയ്ക്ക് ഒരു മുതൽക്കൂട്ടാണ്.”
ജിനേഷ് ,
മണ്ണുത്തി സ്റ്റേഷൻ ഹൌസ് ഓഫീസർ.
“മുപ്പത്തിയഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒന്നാണ് ടീം വളാഞ്ചേരിയുടെ പ്രവർത്തനം.”
​”വളാഞ്ചേരിയിൽ ഹെൽത്ത് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച 2019 മുതൽ 2022-ലെ എൻ്റെ റിട്ടയർമെൻ്റ് വരെ ടീം വളാഞ്ചേരിയുടെ പ്രവർത്തനങ്ങൾ ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. പ്രളയകാലത്തും കോവിഡ് കാലത്തും അവരുടെ സേവനം ശ്രദ്ധേയമായിരുന്നു.
​ആരോരുമില്ലാതെ ശാരീരികമായും മാനസികമായും വൈകല്യങ്ങളോടെ വളാഞ്ചേരിയിൽ എത്തിപ്പെടുന്നവർക്ക് വഴികാട്ടാനും, ഊർജ്ജം നൽകാനും, ഭക്ഷണം നൽകാനും, തൊഴിൽ നൽകാനും ഒരു ടീം ഇവിടെയുണ്ട്.
ഒരിക്കൽ ടീം പുനരധിവസിപ്പിച്ച ഒരു വ്യക്തിയെ നിസാറിൻ്റെ ഹോട്ടലിൽ വെച്ച് കാണാൻ ഇടയായത് അവരുടെ സേവനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തി.
​വളാഞ്ചേരിയിൽ ജോലിക്കായിഎത്തുന്ന ഉദ്യോഗസ്ഥരടക്കം ഈ കൂട്ടായ്മയുടെ സേവനത്തെക്കുറിച്ച് നല്ല വാക്കുകൾ മനസ്സിൽ കുറിച്ചുവെക്കാറുണ്ട്. എൻ്റെ നാട്ടുകാരനും വില്ലേജ് ഓഫീസറുമായിരുന്ന ജയശങ്കറും അവരുടെ നല്ല കാര്യങ്ങൾ പങ്കുവെച്ചിരുന്നു.
​ടീം വളാഞ്ചേരിയുടെ സേവനം കൂടുതൽ വിപുലപ്പെടുത്തുന്നതിനായി സ്ഥലം വാങ്ങി കെട്ടിടം പണിയുന്നതിൽ (ടീം കെയർ ഹോം) ഞാൻ സന്തോഷിക്കുന്നു. ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും എൻ്റെ ആശംസകൾ.”


NN, ബഷീർ,
നടുവിൽ നാലകത്ത്,
താനൂർ.
(റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ, വളാഞ്ചേരി)
“പരസഹായം കൂടാതെ ജീവിക്കാൻ കഴിയാതെ ഒറ്റപ്പെട്ടു കഴിയുന്നവർക്ക്, മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ സൗകര്യമൊരുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ‘ടീം കെയർ ഫൗണ്ടേഷന്റേത്’.
​ഈ ഉദ്യമം അഭിനന്ദനാർഹമാണ്. ടീം കെയർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.”

Dr Sheheer: SHAHEER IRIMBILIYAM. ചീഫ് മെഡിക്കൽ ഓഫീസർ.
ജില്ലാ ആയുർവേദ ആശുപത്രി.
വളവന്നൂർ.